Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premi Death

Kannur

മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വി​നും പ​രി​ക്കേ​റ്റു. ക​ണ്ടം​കു​ന്ന് പ​ള്ളി​ക്കു​ന്നി​ലെ വ​ള്ളി​ൽ ഹൗ​സി​ൽ സി. ​പ്രേ​മി​യാ​ണ് (56) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​സ​ര​വാ​സി​ക​ളെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്രേ​മി​യേ​യും ഭ​ർ​ത്താ​വ് അ​ച്യു​ത​നേ​യും ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്രേ​മി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​ക്കേ​റ്റ അ​ച്യു​ത​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ടു​ത്ത​മാ​സം എ​ട്ടി​നാ​യി​രു​ന്നു ഇ​വ​രു​ടെ മ​ക​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​ട്ട​യം ത​ള്ളോ​ട്ടെ പ​രേ​ത​നാ​യ ന​ന്ത്യ​ത്ത് കു​മാ​ര​ൻ-​ചെ​വി​ടി​യ​ൻ ദേ​വൂ​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: മി​ഥു​ൻ, അ​തു​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ദി​നേ​ശ​ൻ (സി​പി​എം കോ​ട്ട​യം അ​ങ്ങാ​ടി ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ഷൈ​ബ.

Latest News

Corehub Up